India
ഇന്ത്യൻ വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ വിട പറഞ്ഞു
ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനായിരുന്ന രത്തൻ ടാറ്റ (86) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് തന്റെ 86ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേരത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. നേരത്തെ തന്നെ രത്തൻ ടാറ്റായുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ വന്നിരുന്നെങ്കിലും അത് രത്തൻ ടാറ്റയുടെ സമൂഹ…
മുംബൈയിൽ തീപിടിത്തം; മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം
മുംബൈ: സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പുലര്‍ച്ചെ 5.20ന് ചെമ്പൂര്‍ ഈസ്റ്റിലെ എ എന്‍ ഗൈക് വാദ് മാര്‍ഗിലെ സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കട പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ വാടകക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തീ അണയ്ക്കുമ്പോഴേക്കും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവര്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഹരിയാന കോൺഗ്രസ് പിടിച്ചെടുക്കും; കാശ്മീരിൽ മുന്നേറ്റം, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ പ്രവചനം. മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 90 മണ്ഡലങ്ങളുള്ള ഹരിയാനയിൽ 55 മുതൽ 62 വരെ സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് മെട്രിസിന്റെ പ്രവചനം. ബിജെപി 18 മുതൽ 24 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും ഐഎൻഎൽഡി മൂന്ന് മുതൽ ആറ് വരെ സീറ്റ് നേടുമെന്നും അവർ പ്രവചിക്കുന്നു. കഴിഞ്ഞ തവണ പത്ത് സീറ്റ് വരെ നേടിയ ജെജെപി മൂന്ന് സീറ്റിൽ ഒതുങ്ങുമെന്നാണ്…
ഹൈഡ്രജന്‍ ട്രെയിന്‍; ലോകത്തെ അഞ്ചാമത്തെ രാജ്യമാകാൻ ഇന്ത്യ, ആദ്യത്തെ ട്രയല്‍റണ്‍ രണ്ടുമാസത്തിനകം
ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും ന്യൂഡല്‍ഹി: ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും. നിലവിലുള്ള ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ കൂടി ഘടിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ടിന് ഇന്ത്യന്‍ റെയില്‍വേ അനുമതി…
ഇന്ത്യ ആരോഗ്യത്തോടെ വളരുമോ?
സമീപ വർഷങ്ങളിൽ, ഇന്ത്യ അതിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇത് പ്രധാനമായും സാങ്കേതികവിദ്യയിലും നൂതനമായ സമ്പ്രദായങ്ങളിലുമുള്ള മുന്നേറ്റങ്ങളാൽ നയിക്കപ്പെടുന്നു. ഈ വളർച്ച കേവലം അളവിലുള്ളതല്ല; കൂടുതൽ കാര്യക്ഷമവും ആക്സസ് ചെയ്യാവുന്നതും രോഗിയെ കേന്ദ്രീകരിച്ചുള്ളതുമായ പരിചരണത്തിലേക്കുള്ള ഗുണപരമായ മാറ്റത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യ, വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾ, മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങളുടെ ആവശ്യകത തുടങ്ങിയ വെല്ലുവിളികളുമായി രാഷ്ട്രം പിടിമുറുക്കുമ്പോൾ, ഇന്ത്യൻ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നതിൽ സാങ്കേതികവിദ്യ ഒരു സുപ്രധാന ശക്തിയായി…
ഇന്ത്യയിലെ അവസ്ഥയും ബംഗ്ലാദേശിലെ പോലെയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്: നടപടിയെടുക്കണമെന്ന് ബിജെപി
പുറമെ നിന്ന് നോക്കുമ്പോൾ സാധാരണനിലയിലാണെങ്കിലും ബംഗ്ലാദേശിന് സമാനമായി കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സൽമാൻ ഖുർഷിദ് പറഞ്ഞത്.ന്യൂഡൽഹി : ബംഗ്ലാദേശിന് സമാനമായി ഇന്ത്യയിലും സർക്കാരിനെതിരേ പ്രതിഷേധ സമരങ്ങൾ നടന്നേക്കാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്. ഖുർഷിദിനെതിരേ നടപടി സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ചോദിച്ചു. കോൺഗ്രസ് പാർട്ടി അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിന് തുരങ്കം വയ്ക്കുകയാണെന്നും…
വഖഫിൽ സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബിൽ ഇന്ന് ലോക്‌സഭയിൽ; എതിർക്കുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കേന്ദ്ര വഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും അധികാരങ്ങൾ കുറച്ചുകൊണ്ട് സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയിൽ സർവേ നടത്താനുള്ള അധികാരം കളക്ടർക്ക് നൽകുകയും ബോർഡുകളിൽ മുസ്ലിം ഇതരരെയും സ്ത്രീകളെയും ഉൾപ്പെടുത്തുന്നതുൾപ്പെടെ 44 ഭേദഗതികളടങ്ങുന്ന ബിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് അവതരിപ്പിക്കുക. ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.‘ഞങ്ങൾ ഈ ബില്ലിനെ എതിർക്കാൻ പോകുന്നു. ഇന്ന് ഇത് ലോക്‌സഭയിൽ അവതരിപ്പിക്കും,…
ബിഹാറിൽ പാടത്തിന് നടുവിൽ പാലം നിർമിച്ചു; ചെലവ് മൂന്ന് കോടി
പട്ന: ബിഹാറിലെ അരാരിയ ജില്ലയിൽ റോഡില്ലാതെ പാടത്തിന് നടുവിൽ പാലം നിർമിച്ച് ഭരണകൂടം. മൂന്ന് കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാമീൺ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിച്ചത്. മൂന്ന് കിലോമീറ്റർ നീളമുള്ള റോഡ്-പാലം പദ്ധതിയുടെ ഭാഗമായാണ് നിർമാണം. പ്രമാനന്ദപൂർ ഗ്രാമത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എന്നാൽ, പാലത്തിലേക്ക് എത്താൻ റോഡില്ലെന്നതാണ് കൗതുകകരമായ കാര്യം. പ്രദേശത്ത് സജീവമല്ലാത്ത ഒരു നദിയുണ്ടെന്നും മഴക്കാലത്ത് മാത്രം അതിൽ വെള്ളമുണ്ടാകുമെന്നും ഗ്രാമീണർ പറഞ്ഞു. വർഷകാലത്ത് നദിയിലെ വെള്ളം ഗ്രാമീണർക്ക് പ്രശ്നമാകാറുണ്ട്….
ഗുഡ്‌ബൈ റസ്ലിങ്, ഞാൻ തോറ്റു’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, ഞെട്ടലോടെ കായികലോകംഒളിമ്പിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതാ താരമായിരുന്നു വിനേഷ് ഫോഗട്ട്.
പാരീസ് ഒളിമ്പിക്സിലെ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. എക്സിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. 50 കിലോഗ്രാം വനിതാ ഗുസ്തിയിൽ 100 ഗ്രാം അധിക ഭാരമുള്ളതിനാൽ സ്വർണമെഡൽ തേടിയുള്ള മത്സരത്തിൽ നിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു.വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദിയിലാണ് താരം X-ൽ പോസ്റ്റ് പങ്കിട്ടത്. ” അമ്മ ഗുസ്തി എനിക്കെതിരെ വിജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നവും എൻ്റെ ധൈര്യവും തകർന്നു, എനിക്ക് ഇപ്പോൾ കൂടുതൽ…
ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ച
കൊൽക്കത്ത∙ മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ബംഗാളിലെ വീട്ടിൽ ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. 2001ലും 2006ലും തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് ഇടതുമുന്നണിയെ ബംഗാളിൽ അധികാരത്തിലെത്തിച്ചു. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിച്ചുമതലകളിൽനിന്നു രാജിവച്ചിരുന്നു. 2019 ഫെബ്രുവരിക്കു ശേഷം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല. ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളിൽ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ…