Kerala
എയിംസ് സ്വപ്നമായി തന്നെ തുടരും, ബജറ്റ് ഭരണം നിലനിർത്താനുള്ള വ്യഗ്രത’: ഷാഫി പറമ്പിൽകേരളത്തെ പൂർണ്ണമായും അവഗണിച്ച ബജറ്റ് ജനദ്രോഹമാണെന്നും ഷാഫി പറമ്പിൽ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി ബജറ്റിനെ മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നരേന്ദ്രമോദി സർക്കാറിനെ ഒരു വർഷം കൂടി താങ്ങി നിർത്താൻ ഉള്ളതാക്കി മാറ്റിയെന്നും രാജ്യത്തിന്റെ വളർച്ചയോ, യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളോ ബജറ്റ് ലക്ഷ്യംവെച്ചില്ല, മറിച്ച് ഭരണം നിലനിർത്താനുള്ള വ്യഗ്രതയാണ് കണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ‘കേന്ദ്ര ബജറ്റിന്റെ ഉള്ളടക്കമോ സ്വഭാവമോ ബജറ്റിനില്ല, എൻ.ഡി.എ സർക്കാരിന്റെ ബീഹാറിലും ആന്ധ്രയിലുമുള്ള…
ഷിരൂർ രക്ഷാദൗത്യത്തിന് മലയാളി റിട്ട. മേജർ ജനറലും എത്തുന്നു; തിരച്ചിലിന് ആധുനിക സാങ്കേതികവിദ്യ
പാലക്കാട്: ഉത്തരകന്നഡയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയിൽപ്പെട്ട ലോറി കണ്ടെത്താൻ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം. റിട്ട. മേജർ. ജനറൽ ഇന്ദ്രബാലന്റെയും സംഘത്തിന്റെയും സഹായമാണ് തേടിയത്. കരയിലും വെള്ളത്തിലും ഒരുപോലെ 20 മീറ്ററിലും താഴെയുള്ള ഏത് വസ്തുവും കണ്ടെത്താനാവുന്ന സാങ്കേതികവിദ്യയാണ് ഷിരൂർ രക്ഷാപ്രവർത്തനത്തിന് എത്തിക്കുന്നത്. ദൗത്യസംഘത്തിനൊപ്പം ഉടൻ ചേരുമെന്ന് റിട്ട. മേജർ. ജനറൽ ഇന്ദ്രബാൽ മാതൃഭൂമിയോട് പറഞ്ഞു. ‘ഷിരൂരിൽ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണ്….
കേരള പൊലീസിനോടു വിലപേശിയ ഹാക്കർ റുമേനിയയില്‍; മാസങ്ങള്‍ നീണ്ട അന്വേഷണം
തിരുവനന്തപുരം : കേരള പൊലീസിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചത് റുമേനിയക്കാരനായ യുവാവാണെന്ന് ഒടുവിൽ കണ്ടെത്തി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ബുച്ചാറെസ്റ്റിൽ താമസിക്കുന്ന ഇരുപതുകാരനാണ് ഹാക്കിങ് ശ്രമം നടത്തി കേരളാ പൊലീസിനോടു വില പേശിയതെന്നു കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബറിലാണ് കേരളാ പൊലീസ് വിവരശേഖരണത്തിനും വിതരണത്തിനുമായി ഉപയോഗിക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസിന് (സിസിടിഎൻഎസ്) നേരെ ഹാക്കിങ് ശ്രമം നടന്നത്.പൊലീസിന്റെ ഡേറ്റാ സ്റ്റോറേജ് സംവിധാനത്തിന്റെ നട്ടെല്ലായ സിസിടിഎൻഎസിൽ കടന്നുകയറിയെന്നും വിവരങ്ങൾ ചോർത്തിയെന്നുമാണ് യുവാവ്…
- 1
- 2