കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണവില. 55,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയെന്ന മുൻ റെക്കോർഡ് ഇതോടെ പഴങ്കഥയായി. ഇന്ന് ഗ്രാമിന് 75 രൂപയാണ് വധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണവില 6960 രൂപയായി ഉയർന്നു. പവന് 600 രൂപ വർധിച്ച് 55,680 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയാണ് വില. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.
ഇന്നലെ പവന് 480 രൂപ വർധിച്ച് റെക്കോർഡ് വിലയ്ക്ക് 40 രൂപ മാത്രം അകലെയായിരുന്നു. എന്നാൽ ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെയാണ് റെക്കോർഡും മറികടന്ന് സ്വർണവില പുതിയ ഉയരത്തിലേക്ക് എത്തിയത്.
സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
1-Sep-24 53560
2-Sep-24 53,360
3-Sep-24 53,360
4-Sep-24 53,360
5-Sep-24 53,360
6-Sep-24 53760
7-Sep-24 53440
8-Sep-24 53440
9-Sep-24 53440
10-Sep-24 53440
11-Sep-24 53720
12-Sep-24 53640
13-Sep-24 54600
14-Sep-24 54920
15-Sep-24 54920
16-Sep-24 55040
17-Sep-24 54920
18-Sep-24 54800
19-Sep-24 54600
20-Sep-24 55,080
20-Sep-24 55,680