്രമേഹ രോഗം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് നമ്മുടെ അത്താഴം. യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ കിട്ടുന്നതെല്ലാം വയർ നിറയെ കഴിക്കുന്നവരാണ് മിക്കവരും. നൈറ്റ് ലൈഫ് ജീവിതത്തിന്റെ ഭാഗമായി രാത്രി വൈകിയും, ആ നേരത്ത് ശരീരത്തിന് ആവശ്യമില്ലാത്തതുമായ ഭക്ഷണമാണ് നാം കഴിക്കാറുള്ളത്. ഇതിൽ മിക്കതും നമ്മുടെ ശരീരത്തിന് ‘പണി’ തരുന്നതുമാകും. എവിടെ നിന്ന് കഴിച്ചാലും പാലിക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നമുക്ക് തടഞ്ഞു നിർത്താം,
പ്രമേഹത്തിന്റെയും മറ്റു അസുഖങ്ങളുടെയും പിടിയിൽ വീഴാതിരിക്കാൻ, അത്താഴത്തിൽ നിങ്ങൾ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അവ ഇതാ..
1. നിശ്ചിത സമയം
ഒരു ദിവസം വൈകിട്ട് 8 മണിക്കും അടുത്ത ദിവസം 10 മണിക്കും പിന്നൊരു ദിവസം 9 മണിക്കും അത്താഴം കഴിക്കുന്നതാണ് ശീലമെങ്കിൽ ഇത് മാറ്റേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ ഒരു നിശ്ചിത സമയത്ത് അത്താഴം കഴിക്കാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ശരീരം അതിനോട് പൊരുത്തപ്പെടുന്നു, മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വർദ്ധനവ് ഉണ്ടാകില്ല. പ്രധാനമായും അത്താഴം 8 മണിക്ക് മുൻപ് കഴിക്കുന്നതാണ് നല്ലത്.
2. ഭക്ഷണത്തിന്റെ അളവ്
അത്താഴം വളരെ മിതമായി കഴിക്കേണ്ട ഒന്നാണ്. മാത്രമല്ല, ഭക്ഷണം ശ്രദ്ധയോടെ തെരഞ്ഞെടുത്താലും അത് അമിതമായി കഴിക്കുന്നത് വിപരീത ഫലം ചെയ്യും. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. വയറു നിറഞ്ഞതായി തോന്നിയാൽ അപ്പോൾ തന്നെ ആഹാരം മതിയാക്കുക. കഴിക്കുന്നതിന് കൃത്യമായ അളവ് സൂക്ഷിക്കുക.
3. ഭക്ഷണത്തിലെ ഫൈബർ/പ്രോട്ടീൻ
നമ്മുടെ അത്താഴം ആസൂത്രണം ചെയ്യുമ്പോൾ, കാർബോഹൈഡ്രേറ്റുകൾക്കൊപ്പം ആവശ്യമായ അളവിൽ ഫൈബറും പ്രോട്ടീനും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. സമീകൃതാഹാരം ഉറപ്പാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്നു, മാത്രമല്ല നിങ്ങളെ കൂടുതൽ നേരം ഊർജ്ജസ്വലനായി നിലനിർത്തുകയും ചെയ്യുന്നു.
4. കാർബോഹൈഡ്രേറ്റുകൾ
കാർബോഹൈഡ്രേറ്റുകൾക്ക് പൊതുവേ ഒരു ചീത്തപ്പേരുണ്ട്, പക്ഷേ അവ ശരിക്കും അങ്ങനെയല്ല. നിങ്ങൾ ഉപയോഗിക്കുന്നതിനനുസരിച്ചും നിങ്ങൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ തരത്തെക്കുറിച്ചും എപ്പോഴും ശ്രദ്ധാലുവായിരിക്കുക എന്നതാണ് ഇതിനെ മറികടക്കാനുള്ള പോംവഴി. രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നില്ലെന്ന് ഉറപ്പുള്ള കാർബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കണം. ചില മികച്ച ഓപ്ഷനുകളാണ് ഓട്സ്, ബ്രൗൺ റൈസ്, ക്വിനോവ, മില്ലറ്റ്, ഗോതമ്പ് മാവ് (ആട്ട) എന്നിവ.
5. സൈഡ് ഡിഷുകൾ
നിങ്ങളുടെ അത്താഴത്തിനൊപ്പം കഴിക്കുന്ന സൈഡ് ഡിഷുകളെക്കുറിച്ചും ബോധവാന്മാരാവുക. ചിലതിൽ ഉയർന്ന പഞ്ചസാരയുടെ അംശമുണ്ടാവും. നിങ്ങൾ അറിയാതെ അത് നിങ്ങളുടെ അവസ്ഥയ്ക്ക് ദോഷം വരുത്തിയേക്കാം. തക്കാളി കെച്ചപ്പ്, മധുരമുള്ള ചട്‌നികൾ, ഡിപ്‌സ് എന്നിവ നിങ്ങൾ ഒഴിവാക്കേണ്ട ഒന്നാണ്. നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി കൂട്ടാൻ വീട്ടിൽ തന്നെ ഉണ്ടാക്കിയ ചട്ണികൾ കഴിക്കാൻ ശ്രമിക്കുക. തൈര് നല്ലൊരു ഒപ്ഷനാണ്.