അവന്റെ ഒരേ തലയേ’; ബ്രയിന്റെ പവർ വർദ്ധിപ്പിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ

ഒരു മനുഷ്യൻ എന്താണ് എന്നതിന്റെ ചുരുക്കമാണ് അവന്റെ ബ്രെയിൻ. ബ്രെയിനിന്റെ വളർച്ചയും അവരുടെ ഓരോ കർമങ്ങളും തമ്മിൽ ഏറെ ബന്ധമുണ്ട്. ബ്രെയിൻ നമുക്ക് ജനിക്കുമ്പോഴോ തലയ്ക്ക് അകത്ത് ഉള്ള ശരീരഭാഗം ആണെങ്കിലും അതിന്റെ വികാസം നാം ജീവിതം കൊണ്ട് ഉണ്ടാക്കി എടുക്കേണ്ട ഒന്നാണ്. ‘അവന്റെ ഒരേ തലയേ’ എന്ന് മറ്റുള്ളവരെ കുറിച്ച് ആശ്ചര്യപ്പെടാതെ സ്വന്തം ‘തല’ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്ന് നമുക്ക് നോക്കിയാലോ? കൊച്ചുകുട്ടികൾക്കൊക്കെ ഇനി പറയുന്ന കാര്യങ്ങൾ കുട്ടിക്കാലത്തെ ശീലിപ്പിക്കുന്നത് നന്നായിരിക്കും

ഗെയിം കളിക്കുക

മൊബൈൽ ഗെയിമുകളെ കുറിച്ച് ആണ് പറയുന്നത് എന്ന് ധരിക്കരുത്. കൂടുതൽ ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ഗെയിമുകൾ കളിക്കുക. ചെസ്സ്, റൂബിക്സ് ക്യൂബ് തുടങ്ങിയവയാണ് ഇങ്ങനെയുള്ള കളികളൊക്കെ നിങ്ങളുടെ ബ്രെയിനിന്റെ പവർ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നത്. ഇത്തരത്തിലുള്ള കളികൾ കളിക്കുന്ന സമയത്ത് കൂടുതൽ ചിന്തിക്കുവാനും അതുവഴി ബ്രെയിനിനു വികാസം ഉണ്ടാകാനുള്ള ഉള്ള സാഹചര്യം ഉണ്ടാവുകയാണ് ചെയ്യുന്നത്

ചിത്രം വരയ്ക്കാം, നിറം കൊടുക്കാം – ക്രിയേറ്റിവ് ആകാം

ചിത്രം വരയ്ക്കുകയും അതിനു വ്യത്യസ്തതരത്തിലുള്ള നിറങ്ങൾ കൊടുക്കുകയും ചെയ്യുക അതിലൂടെ കൂടുതൽ ക്രിയേറ്റീവ് ആവുക. അത് നിങ്ങളുടെ ബ്രെയിൻ പവർ വർധിപ്പിച്ചു കൊണ്ടിരിക്കും. ക്രിയേറ്റീവായി ചിന്തിക്കുവാൻ സാധിക്കുമ്പോൾ അവിടെ ബ്രെയിൻ വ്യത്യസ്തമായി പ്രവർത്തിക്കാൻ തുടങ്ങും. ഈ സാഹചര്യത്തിൽ തീർച്ചയായും നമ്മൾ പല കാര്യങ്ങളെ കുറിച്ചും ചിന്തിക്കുകയും അത്തരത്തിൽ ബ്രെയിൻ പവർ വർദ്ധിക്കുകയും ചെയ്യും.

നന്നായി ഉറങ്ങുക

മറ്റൊന്ന് നന്നായി ഉറങ്ങുക എന്നതാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം എന്ന് പറയുന്നത്. ഒരു മനുഷ്യൻ ഏറ്റവും കുറഞ്ഞത് ഏഴുമണിക്കൂർ മുതൽ 9 മണിക്കൂർ എങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അത് നമ്മുടെ ശരീരത്തിന് ഊർജവും ആരോഗ്യവും മാത്രമല്ല നൽകുന്നത് നമ്മുടെ ബ്രെയിൻ പവർ വർദ്ധിപ്പിക്കുക കൂടിയാണ്. അതുകൊണ്ട് അത്തരത്തിൽ ചിന്തിക്കുക ബ്രെയിൻ പവർ വർദ്ധിപ്പിക്കുവാനുള്ള മാർഗങ്ങളിൽ ഒന്നായി തന്നെയാണ് ഉറക്കത്തെ കാണുകയും ചെയ്യുന്നത്.

മെഡിറ്റേഷൻ

മെഡിറ്റേഷൻ, യോഗ, ശ്വാസം നിയന്ത്രിച്ചു കൊണ്ടുള്ള വ്യായാമം എന്നിവ നമ്മുടെ ശരീരത്തിന് വളരെ മികച്ച രീതിയിൽ ഉള്ള ഊർജ്ജം നൽകുന്നു. അതോടൊപ്പം നമ്മുടെ ബ്രയിന്റെ പവർ വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. അതേപോലെതന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് യോഗ എന്ന് പറയുന്നത് ഇതും റെയിന്‍ പവർ വർദ്ധിക്കാൻ സഹായിക്കുന്നതാണ്

വായിക്കുക

നല്ല ബുക്കുകൾ വായിക്കുക എന്നതാണ് പതിവാക്കേണ്ട മറ്റൊരു ശീലം. ബുക്ക് വായിക്കുന്നതിലൂടെ നമ്മുടെ മനസ്സിൽ ഭാവന ഉണരുകയാണ് ചെയ്യുക. ഇത് ബ്രെയിൻ ഡെവലപ്മെന്റ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ്.

ഭക്ഷണക്രമീകരം

ഒരു കൃത്യമായ ഡയറ്റ് ഉണ്ടാവുക എന്നത് ഏറെ പ്രധാനമാണ്. ബ്രെയിൻ ഫുഡ് എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണങ്ങൾ തന്നെയുണ്ട്. കൂടുതൽ പ്രോട്ടീനും വിറ്റാമിനും എല്ലാ ലഭിക്കുന്ന ഭക്ഷണം വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. മുട്ടയും പാലും പതിവാക്കാം.

അൽപം റൊമാന്റിക് ആകൂ

പ്രണയം, റൊമാൻസ് തുടങ്ങിയവ കൂടുതലുള്ള ആളുകൾക്ക് ബ്രെയിൻ പവർ കൂടുതൽ ആണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിൽ കുറച്ച് സ്നേഹത്തോടെ മറ്റുള്ളവരോട് ഇടപെടാൻ ശ്രദ്ധിക്കുക. അത് നിങ്ങളുടെ ബ്രയിന്റെ പവർ വർദ്ധിപ്പിക്കാൻ സഹായിക്കും.

അൽപം റിലാക്സ് ആകാം

വിശ്രമവും ബ്രെയിൻ പവർ വർദ്ധിപ്പിക്കാൻ അത്യാവശ്യമാണ്. റിലാക്സേഷൻ നൽകുന്ന പാട്ടുകൾ കേൾക്കുകയും ചെയ്യുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *