മലയാള മാസമായ കർക്കിടകമാണിത്. ഈ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാന് ഇഷ്ടപ്പെടുന്നതും കഴിക്കണം എന്ന് പൊതുവേ പറയുന്നതുമായ ഒന്നാണ് കർക്കിടക കഞ്ഞി. കർക്കിടക കഞ്ഞി ഈ സമയത്ത് ഭക്ഷണമാക്കുന്നത് ശരീരത്തിന് വലിയ രീതിയിൽ തന്നെ ഗുണം നൽകുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് കർക്കിടക കഞ്ഞി വെക്കുന്നത് എന്ന് പലർക്കും അറിയില്ല അത് കൃത്യമായ രീതിയിൽ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്
കർക്കടക കഞ്ഞിക്ക് വേണ്ടി നെല്ലു കുത്തരിയോ ആണ് എടുക്കേണ്ടത്. അല്ലെങ്കിൽ ഉണക്കലരി ഉപയോഗിക്കാവുന്നതാണ്. ഇത് ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കാം. ഇതോടൊപ്പം മുക്കുറ്റി, കീഴാർനെല്ലി, ചെറൂള, തഴുതാമ, മുയൽച്ചെവിയൻ ബലിക്കറുക, ചെറുകടലാടി, പൂവാം കുരുന്നില ഇവയെല്ലാം സമൂലമായി തൊട്ടു ഉരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കണം. ഒപ്പം തന്നെ കുറുന്തോട്ടി വേരും ആവശ്യമാണ്. ഉലുവ ആശാളി എന്നിവ പൊടിച്ച് ചേർക്കാവുന്നതാണ്. ഇവ രണ്ടും അങ്ങാടി കടയിൽ ലഭിക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ കക്കും കായ പരിപ്പ് തുടങ്ങിയവയും അങ്ങാടി കടയിൽ നിന്നും വാങ്ങി ഇതിൽ ചേർക്കണം. ചെറുപയർ കൂടി പൊടിച്ചു ചേർക്കുന്നതോടെ ഇതിലേക്ക് ആവശ്യമായ കൂട്ട് റെഡിയായി.
മൂന്നുപേർക്ക് കഞ്ഞി കുടിക്കാവുന്ന രീതിയിലാണ് ഇത് ഉണ്ടാക്കുന്നത്.
മരുന്നുകളെല്ലാം കൂടി ഒരു 30 ഗ്രാം 60 ഗ്രാം ചതച്ച് നന്നായി കിഴികെട്ടി എടുക്കണം.
അതിനുശേഷം അരിയിലിട്ട് കഞ്ഞി വെച്ച് കഴിക്കുകയാണ് വേണ്ടത്.
ആവശ്യമുണ്ടെങ്കിൽ അല്പം തേങ്ങാ പീര കൂടി ഇടാം. അങ്ങനെയാണെങ്കിൽ ഇത് രുചി കൂട്ടും
അതോടൊപ്പം കുറച്ച് ജീരകം ചുവന്നുള്ളി തുടങ്ങിയവ നെയിൽ വറുത്തുചേർക്കുകയാണെങ്കിൽ രുചി വർദ്ധിക്കും
ഇന്ദുഉപ്പോ കല്ലുപ്പോ വേണം ഈ ഒരു കഞ്ഞിക്ക് വേണ്ടി ഉപയോഗിക്കുവാൻ.
രാത്രിയിൽ ഒരു നേരമെങ്കിലും ഈ മരുന്ന് കഞ്ഞി കഴിച്ചിട്ട് കിടക്കുകയാണെങ്കിൽ നമ്മുടെ പല ബുദ്ധിമുട്ടുകളും മാറുന്നതായി മനസ്സിലാക്കാൻ സാധിക്കും. മാത്രമല്ല മരുന്ന് അടുത്തദിവസം പുതിയതാണ് ഉണ്ടാക്കേണ്ടത്. തലേദിവസം ഉണ്ടാക്കി വച്ചത് ഒരിക്കലും ചൂടാക്കി ഉപയോഗിക്കാൻ പാടില്ല. മുരിങ്ങയില മത്സ്യമാംസാദികൾ എന്നിവ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുകയാണെങ്കിൽ കുറച്ചുകൂടി രുചി വർദ്ധിക്കുകയും ചെയ്യും.
കർക്കിടക മാസത്തിൽ ഇത്തരത്തിൽ കഞ്ഞി കുടിക്കുന്നത് കൊണ്ട് വളരെയധികം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്, ആയുർവേദ ചികിത്സകാർ ഇത് കൃത്യമായി പറയുന്ന ഒന്നാണ്, ഈ കഞ്ഞി കുടിക്കുന്നത് കൊണ്ട് നല്ല രീതിയിൽ തന്നെ ആരോഗ്യമുണ്ടാവുന്നുണ്ട് എന്ന്. ഈ സമയത്ത് പലർക്കും പലതരത്തിലുള്ള അസുഖങ്ങളും ഇളകുന്ന സമയമാണ്. ഈ സമയത്ത് കഞ്ഞി കുടിക്കുകയാണെങ്കിൽ അത് മികച്ച രീതിയിൽ തന്നെ ശരീരത്തിൽ ഗുണങ്ങൾ നൽകും