തൈറോയ്ഡ് രോഗികൾ ശീലിക്കേണ്ട ആഹാര രീതി അറിയാം

തൈറോയ്ഡ് രോഗികൾ ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്, അതുപോലെ തന്നെ നിർബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണവും ഉണ്ട്. അനാരോഗ്യകരമായ ഭക്ഷണരീതികൾ തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ആരോഗ്യമുള്ള തൈറോയ്ഡിന് സമീകൃതാഹാരം ശീലമാക്കേണ്ടതുണ്ട്.

കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലരത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയ പ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്.

തൈറോയിഡ് രോഗികൾ കഴിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ എതൊക്കെയാണെന്ന് നോക്കാം..

ഹൈപ്പോ തൈറോയിഡിസം തടയാൻ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളിൽ ധാരാളം അയഡിൻ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയ്ഡ് രോഗികൾക്ക് നല്ലതാണ്.

ഹോർമോണിന്റെ ഉൽപാദനം കൂടുന്നതാണ് ഹൈപ്പർ തൈറോയിഡിസത്തിന് കാരണം. ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാൽ ഹൈപ്പർ തൈറോയിഡിസമുളളവർ വെളിച്ചെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അയഡിൻ അടങ്ങിയ ഭക്ഷണമാണ് തൈറോയിഡ് രോഗികൾ പ്രധാനമായും കഴിക്കേണ്ടത്. അയഡിൻ ധാരാളം അടങ്ങിയ കടൽ ഭക്ഷണം, മത്സ്യം എന്നിവ കഴിക്കുക. അതുപോലെ തന്നെ, പച്ചക്കറികളും അയഡിന്റെ ഉത്തമസ്രോതസ്സാണ്.

അയൺ അടങ്ങിയ ഭക്ഷണങ്ങൾ: അയൺ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിനും പ്രവർത്തനത്തിനും ആവശ്യമാണ്. അയൺ അടങ്ങിയ ഇറച്ചി, കോഴി, മത്സ്യം, മുട്ട, പച്ചക്കറികൾ എന്നിവ കഴിക്കേണ്ടതാണ്.

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ: കാൽസ്യം തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് ആവശ്യമാണ്. കാൽസ്യം അടങ്ങിയ പാൽ, തൈര്, ചീസ്, കടൽ മത്സ്യം, പച്ചക്കറികൾ എന്നിവ കഴിക്കണം.

ഫോളിക് അമിനോ ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ: ഫോളിക് അമിനോ ആസിഡ് തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനത്തിന് ആവശ്യമാണ്. ഫോളിക് അമിനോ ആസിഡ് അടങ്ങിയ ഭക്ഷണങ്ങളിൽ ഇലക്കറികൾ, സോയ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ബ്രൗൺ റൈസ്, പയറുകൾ എന്നിവ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *