Admin

RATAN TATA

ഇന്ത്യൻ വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ വിട പറഞ്ഞു

ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനായിരുന്ന രത്തൻ ടാറ്റ (86) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് തന്റെ 86ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേരത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. നേരത്തെ തന്നെ രത്തൻ ടാറ്റായുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ വന്നിരുന്നെങ്കിലും അത് രത്തൻ ടാറ്റയുടെ സമൂഹ…

Read More

ഗസ്സയിലെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഒരാണ്ട്; കൊന്ന് കൊതിതീരാത്ത നെതന്യാഹു, കണ്ണടച്ച് ലോകം

വർഷങ്ങളായി ഇസ്രായേൽ ഫലസ്തീൻ ജനതയ്ക്ക് മുകളിൽ നരനായാട്ട് നടത്തിവരുന്നു. വിമോചനത്തിനായി ഹമാസിന്റെ നേതൃത്വത്തിൽ പോരാട്ടങ്ങൾ നടന്നുവരികയായിരുന്നു. പക്ഷെ അപ്പോഴും നിലക്കാത്ത ക്രൂരതകൾക്ക് ഇസ്രേയിലിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ‘തൂഫാനുൽ അഖ്സ’ എന്ന് പേരിട്ട മിന്നലാക്രമണം. ഇസ്രയേലിന്റെ അഹന്തതയ്ക്ക് മുകളിൽ നൂറുകണക്കിന് മിസൈലുകൾ വന്നുവീണപ്പോൾ ലോകം മുഴുവൻ ഞെട്ടി. ഇതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ഇസ്രായേൽ കഴിഞ്ഞ ഒരു വർഷമായി ദിവസവും നൂറുകണക്കിന് നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തികൊണ്ടിരിക്കുന്നു. ഗസ്സയിലും…

Read More

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലമ്പുഴ ഡാം തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുള്ളത്. മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ട് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്…

Read More

യുവ നടിയെ പീഡിപ്പിച്ച കേസ്: നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലാകും സിദ്ദിഖ്‌ ഹാജരാവുക. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാണിച്ച് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് സിദ്ദിഖിന് നോട്ടീസ് നൽകിയത്. ജാമ്യത്തിലായതിനാൽ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും….

Read More

മുംബൈയിൽ തീപിടിത്തം; മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം

മുംബൈ: സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പുലര്‍ച്ചെ 5.20ന് ചെമ്പൂര്‍ ഈസ്റ്റിലെ എ എന്‍ ഗൈക് വാദ് മാര്‍ഗിലെ സിദ്ധാര്‍ഥ് കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കട പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ വാടകക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തീ അണയ്ക്കുമ്പോഴേക്കും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവര്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേയ്ക്ക് മാറ്റി.

Read More

പണിമുടക്കി ഇൻഡിഗോ സോഫ്റ്റ്‌വെയർ; വിമാനത്താവളങ്ങളിൽ ജനത്തിരക്ക്

ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയര്‍ തകരാറിനെ തുടര്‍ന്ന് ഇൻഡിഗോ എയർലൈൻ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ വിമാനത്താവളങ്ങളില്‍ ജനത്തിരക്കനുഭവപ്പെട്ടു. വിവിധ വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോ യാത്രക്കാരുടെ പരിശോധന മണിക്കൂറുകളോളമാണ് വൈകിയത്. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണെന്ന് കമ്പനി എക്‌സിൽ അറിയിച്ചു. തടസം താത്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് നേരിട്ട തടസത്തിന് കമ്പനി അധികൃതർ ഖേദം പ്രകടിപ്പിച്ചു. ഇൻ്റർനാഷണൽ ഉൾപ്പെടെ 2000-ലധികം വിമാനങ്ങളാണ് ഇൻഡിഗോ പ്രതിദിനം സർവിസ് നടത്തുന്നത്.

Read More

ഹരിയാന കോൺഗ്രസ്‌ പിടിച്ചെടുക്കും; കാശ്മീരിൽ മുന്നേറ്റം, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ പ്രവചനം. മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 90 മണ്ഡലങ്ങളുള്ള ഹരിയാനയിൽ 55 മുതൽ 62 വരെ സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് മെട്രിസിന്റെ പ്രവചനം. ബിജെപി 18 മുതൽ 24 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും ഐഎൻഎൽഡി മൂന്ന് മുതൽ ആറ് വരെ സീറ്റ് നേടുമെന്നും അവർ പ്രവചിക്കുന്നു. കഴിഞ്ഞ തവണ പത്ത് സീറ്റ് വരെ നേടിയ ജെജെപി മൂന്ന് സീറ്റിൽ ഒതുങ്ങുമെന്നാണ്…

Read More

ജോജു ജോർജ്ജിന്റെ ‘പണി’ വരുന്നു; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

കൊച്ചി: നടൻ ജോജു ജോർജ്ജ് നായകനാകുന്ന ‘പണി’ എന്ന പുതിയ ചിത്രത്തിൻറെ റിലീസ് ഡേറ്റ് പുറത്ത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 24 ന് തിയേറ്ററുകളിലേക്കെത്തും. ജോജു ജോർജ്ജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്നു എന്നതാണ് പണിയുടെ പ്രത്യേകത. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയ ആണ് ചിത്രത്തിൽ നായിക എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. തമിഴ്, തെലുങ്ക്, മലയാളം…

Read More

ഹൈഡ്രജന്‍ ട്രെയിന്‍; ലോകത്തെ അഞ്ചാമത്തെ രാജ്യമാകാൻ ഇന്ത്യ, ആദ്യത്തെ ട്രയല്‍റണ്‍ രണ്ടുമാസത്തിനകം

ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും ന്യൂഡല്‍ഹി: ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും. നിലവിലുള്ള ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ കൂടി ഘടിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ടിന് ഇന്ത്യന്‍ റെയില്‍വേ അനുമതി…

Read More
CHIEF MINISTER PINARAYI VIJAYAN

കുറ്റകൃത്യങ്ങളിൽ മലപ്പുറം ജില്ലയുടെ കണക്കുകൾ പുറത്ത്; കേരളത്തിൽ നാലാം സ്ഥാനത്ത്

കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത് കൊച്ചി: മലപ്പുറവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ കണക്കിൽ മലപ്പുറം ജില്ല നാലാം സ്ഥാനത്താണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷത്തിൽ ഓഗസ്റ്റ് 31 വരെ 32,651 എഫ്‌ഐആറുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. എറണാകുളവും കൊല്ലവുമാണ് തൊട്ടു പിന്നിലുള്ളത്. തിരുവനന്തപുരത്ത്…

Read More