Business
ഇന്ത്യൻ വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ വിട പറഞ്ഞു
ടാറ്റ ഗ്രൂപ്പിൻ്റെ മുൻ ചെയർമാനായിരുന്ന രത്തൻ ടാറ്റ (86) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് തന്റെ 86ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേരത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. നേരത്തെ തന്നെ രത്തൻ ടാറ്റായുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ വന്നിരുന്നെങ്കിലും അത് രത്തൻ ടാറ്റയുടെ സമൂഹ…
പണിമുടക്കി ഇൻഡിഗോ സോഫ്റ്റ്‌വെയർ; വിമാനത്താവളങ്ങളിൽ ജനത്തിരക്ക്
ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയര്‍ തകരാറിനെ തുടര്‍ന്ന് ഇൻഡിഗോ എയർലൈൻ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ വിമാനത്താവളങ്ങളില്‍ ജനത്തിരക്കനുഭവപ്പെട്ടു. വിവിധ വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോ യാത്രക്കാരുടെ പരിശോധന മണിക്കൂറുകളോളമാണ് വൈകിയത്. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണെന്ന് കമ്പനി എക്‌സിൽ അറിയിച്ചു. തടസം താത്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് നേരിട്ട തടസത്തിന് കമ്പനി അധികൃതർ ഖേദം പ്രകടിപ്പിച്ചു. ഇൻ്റർനാഷണൽ ഉൾപ്പെടെ 2000-ലധികം വിമാനങ്ങളാണ് ഇൻഡിഗോ പ്രതിദിനം സർവിസ് നടത്തുന്നത്.
ഹൈഡ്രജന്‍ ട്രെയിന്‍; ലോകത്തെ അഞ്ചാമത്തെ രാജ്യമാകാൻ ഇന്ത്യ, ആദ്യത്തെ ട്രയല്‍റണ്‍ രണ്ടുമാസത്തിനകം
ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും ന്യൂഡല്‍ഹി: ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും. നിലവിലുള്ള ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ കൂടി ഘടിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ടിന് ഇന്ത്യന്‍ റെയില്‍വേ അനുമതി…
എന്നാലും എന്റെ പൊന്നേ… സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണവില. 55,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയെന്ന മുൻ റെക്കോർഡ് ഇതോടെ പഴങ്കഥയായി. ഇന്ന് ഗ്രാമിന് 75 രൂപയാണ് വധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണവില 6960 രൂപയായി ഉയർന്നു. പവന് 600 രൂപ വർധിച്ച് 55,680 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയാണ് വില. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77…
ഇത് വേറെ എവിടെയും കാണില്ല! വെറും 91 രൂപയ്ക്ക് വാലിഡിറ്റി വാരിക്കോരി നൽകി ബിഎസ്എൻഎൽ.
ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഇന്ന് ബിഎസ്എൻഎല്ലിന് സാധ്യമല്ലാത്ത ചില കാര്യങ്ങളുണ്ട്. എന്നാൽ അതേപോലെ തന്നെ ബിഎസ്എൻഎല്ലിന് മാത്രം സാധ്യമാകുന്ന ചില കാര്യങ്ങളും ഉണ്ട്. ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട് എന്ന് പറയും പോലെ ബിഎസ്എൻഎല്ലിന് ഗുണവും ദോഷവും ഉണ്ട് എന്ന് സാരം. ജിയോ അല്ലെങ്കിൽ എയർടെൽ എന്നീ കമ്പനികളിലൂടെ 5ജി സേവനങ്ങൾ നമ്മുടെ നാടിന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ പോലും ചുരുക്കം സ്ഥലങ്ങളിലേ ലഭ്യമാകൂ. അപ്പോൾപ്പിന്നെ ബിഎസ്എൻഎൽ 5ജിയുടെ കാര്യം…