Health
നാദാപുരത്ത് ഹോട്ടൽ പൂട്ടിച്ചു ; കാരണം ഓടയിലേക്ക് ഒഴുകിയ ശുചി മുറി മാലിന്യം
നാദാപുരം: കസ്തൂരികുളത്ത് ശുചി മുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി എന്ന പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗവും പൊലീസും എത്തി ഹോട്ടൽ പൂട്ടിച്ചു. ഫുഡ്പാർക്ക് ഹോട്ടൽ മാലിന്യം ഓട വഴി നാട്ടിൽ പല ഇടങ്ങളിലും ഒഴുകി എത്തുകയും കിണറുകൾ മലിനം ആകുകയും ചെയ്തു എന്നാണ് പരാതി. അധികൃതരുടെ പരിശോധനയിൽ പരാതിയിൽ കാര്യം ഉണ്ടെന്നു വ്യക്തമായതായി വാർഡ് മെമ്പർ കെ. അബാസ് പറഞ്ഞു. പ്രശ്നം പരിഹരിക്കാതെ ഹോട്ടൽ തുറക്കരുത് എന്ന് ഹെൽത്ത് അധികൃതർ നോട്ടീസ് നൽകി. NB: ഈ വാർത്ത…
ഇന്ത്യ ആരോഗ്യത്തോടെ വളരുമോ?
സമീപ വർഷങ്ങളിൽ, ഇന്ത്യ അതിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇത് പ്രധാനമായും സാങ്കേതികവിദ്യയിലും നൂതനമായ സമ്പ്രദായങ്ങളിലുമുള്ള മുന്നേറ്റങ്ങളാൽ നയിക്കപ്പെടുന്നു. ഈ വളർച്ച കേവലം അളവിലുള്ളതല്ല; കൂടുതൽ കാര്യക്ഷമവും ആക്സസ് ചെയ്യാവുന്നതും രോഗിയെ കേന്ദ്രീകരിച്ചുള്ളതുമായ പരിചരണത്തിലേക്കുള്ള ഗുണപരമായ മാറ്റത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യ, വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾ, മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങളുടെ ആവശ്യകത തുടങ്ങിയ വെല്ലുവിളികളുമായി രാഷ്ട്രം പിടിമുറുക്കുമ്പോൾ, ഇന്ത്യൻ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നതിൽ സാങ്കേതികവിദ്യ ഒരു സുപ്രധാന ശക്തിയായി…
എന്താണ് എംപോക്‌സ്? ഭയക്കേണ്ടതുണ്ടോ, പകരുന്നത് എങ്ങിനെ?
കേരളത്തിലും എം പേക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എം പോക്‌സ്. നേരത്തെ മങ്കിപോക്‌സ് എന്ന പേരിലായിരുന്നു ഈ വൈറസ് വ്യാപനം അറിയപ്പെട്ടിരുന്നത്.തെറ്റിധാരണയ്ക്ക് സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യസംഘടന പേരുമാറ്റി എംപോക്‌സ് എന്നാക്കിയത്. എന്താണ് എംപോക്‌സ്? മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എൺപോക്‌സ്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ…
അത്താഴ ഭക്ഷണം ശ്രദ്ധിച്ച് കഴിച്ചില്ലേൽ പ്രമേഹം പിടികൂടാം; ഈ അഞ്ച് കാര്യങ്ങൾ ജീവിതത്തിൽ പകർത്തൂ
്രമേഹ രോഗം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് നമ്മുടെ അത്താഴം. യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ കിട്ടുന്നതെല്ലാം വയർ നിറയെ കഴിക്കുന്നവരാണ് മിക്കവരും. നൈറ്റ് ലൈഫ് ജീവിതത്തിന്റെ ഭാഗമായി രാത്രി വൈകിയും, ആ നേരത്ത് ശരീരത്തിന് ആവശ്യമില്ലാത്തതുമായ ഭക്ഷണമാണ് നാം കഴിക്കാറുള്ളത്. ഇതിൽ മിക്കതും നമ്മുടെ ശരീരത്തിന് ‘പണി’ തരുന്നതുമാകും. എവിടെ നിന്ന് കഴിച്ചാലും പാലിക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നമുക്ക് തടഞ്ഞു നിർത്താം, പ്രമേഹത്തിന്റെയും മറ്റു അസുഖങ്ങളുടെയും പിടിയിൽ വീഴാതിരിക്കാൻ, അത്താഴത്തിൽ നിങ്ങൾ അഞ്ച് കാര്യങ്ങൾ…
അവന്റെ ഒരേ തലയേ’; ബ്രയിന്റെ പവർ വർദ്ധിപ്പിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ
ഒരു മനുഷ്യൻ എന്താണ് എന്നതിന്റെ ചുരുക്കമാണ് അവന്റെ ബ്രെയിൻ. ബ്രെയിനിന്റെ വളർച്ചയും അവരുടെ ഓരോ കർമങ്ങളും തമ്മിൽ ഏറെ ബന്ധമുണ്ട്. ബ്രെയിൻ നമുക്ക് ജനിക്കുമ്പോഴോ തലയ്ക്ക് അകത്ത് ഉള്ള ശരീരഭാഗം ആണെങ്കിലും അതിന്റെ വികാസം നാം ജീവിതം കൊണ്ട് ഉണ്ടാക്കി എടുക്കേണ്ട ഒന്നാണ്. ‘അവന്റെ ഒരേ തലയേ’ എന്ന് മറ്റുള്ളവരെ കുറിച്ച് ആശ്ചര്യപ്പെടാതെ സ്വന്തം ‘തല’ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്ന് നമുക്ക് നോക്കിയാലോ? കൊച്ചുകുട്ടികൾക്കൊക്കെ ഇനി പറയുന്ന കാര്യങ്ങൾ കുട്ടിക്കാലത്തെ ശീലിപ്പിക്കുന്നത് നന്നായിരിക്കും ഗെയിം കളിക്കുക മൊബൈൽ…
തോന്നുന്ന പോലെ നടക്കരുത്; ഒരാള്‍ ഒരു ദിവസം എത്ര ദൂരം നടക്കണം?
ആരോഗ്യകരമായ നടത്തത്തിന് ധാരാളം ഗുണങ്ങളുണ്ട്. നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന ലളിതമായ വ്യായാമമാണ് നടത്തം. നടത്തം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നമ്മളില്‍ ചിലര്‍ ഒരു ദിവസം ഏതാനും മിനിറ്റുകളോ ചിലപ്പോള്‍ കിലോമീറ്ററുകള്‍ വരെയോ നടക്കാറുണ്ട്. എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ വേണ്ടി ഒരു മനുഷ്യന്‍ എത്ര ദൂരം നടക്കണം എന്നുള്ളതിനെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരോഗ്യകരമായ ഒരു വ്യക്തിക്ക് ആവശ്യമുള്ള നടത്തവും വണ്ണം കുറയ്ക്കുന്നതിന് ഒരു വ്യക്തിക്ക് ആവശ്യമുള്ള നടത്തവും തമ്മില്‍ വലിയ…
വെളുത്തുള്ളിയുടെ തൊലി കളയല്ലേ; പ്രതിരോധശേഷി കൂട്ടാൻ ഇതുമത
നിരവധി ആരോഗ്യഗുണങ്ങളുണ്ട് വെളുത്തുള്ളിയില്‍. വെളുത്തുള്ളി ചേര്‍ത്ത് നമ്മള്‍ ഭക്ഷണം തയാറാക്കാറുമുണ്ട്. കറികളിലും ഉപ്പേരികളിലുമൊക്കെ വെളുത്തുള്ളി ചേര്‍ത്തുതന്നെയാണ് നമ്മള്‍ ഭക്ഷണമുണ്ടാക്കുന്നത്. എന്നാല്‍, വെളുത്തുള്ളി വൃത്തിയാക്കുമ്പോള്‍ അതിന്റെ തൊലി കളയുകയാണ് നമ്മുടെ രീതി. വെളുത്തുള്ളിയുടെ തൊലികള്‍ക്കും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി കൂട്ടാനും വെളുത്തുള്ളിയുടെ തൊലി ഗുണം ചെയ്യുന്നുണ്ട്. അല്ലിസിന്‍ പോലുള്ള സംയുക്തങ്ങളുടെ നല്ലൊരു സ്രോതസ് കൂടിയാണ് വെളുത്തുള്ളി. മാത്രമല്ല, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച സ്രോതസുമാണ്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളിയുടെ തൊലി…
തൈറോയ്ഡ് രോഗികൾ ശീലിക്കേണ്ട ആഹാര രീതി അറിയാം
തൈറോയ്ഡ് രോഗികൾ ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്, അതുപോലെ തന്നെ നിർബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണവും ഉണ്ട്. അനാരോഗ്യകരമായ ഭക്ഷണരീതികൾ തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ആരോഗ്യമുള്ള തൈറോയ്ഡിന് സമീകൃതാഹാരം ശീലമാക്കേണ്ടതുണ്ട്. കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലരത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയ പ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയിഡ് രോഗികൾ കഴിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ എതൊക്കെയാണെന്ന് നോക്കാം.. ഹൈപ്പോ തൈറോയിഡിസം തടയാൻ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളിൽ…
കർക്കിടകമല്ലേ; ശരീര ഗുണത്തിന് അൽപം കഞ്ഞി ആയാലോ? കർക്കിടക കഞ്ഞി എങ്ങിനെ ഉണ്ടാക്കാ
മലയാള മാസമായ കർക്കിടകമാണിത്. ഈ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാന് ഇഷ്ടപ്പെടുന്നതും കഴിക്കണം എന്ന് പൊതുവേ പറയുന്നതുമായ ഒന്നാണ് കർക്കിടക കഞ്ഞി. കർക്കിടക കഞ്ഞി ഈ സമയത്ത് ഭക്ഷണമാക്കുന്നത് ശരീരത്തിന് വലിയ രീതിയിൽ തന്നെ ഗുണം നൽകുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് കർക്കിടക കഞ്ഞി വെക്കുന്നത് എന്ന് പലർക്കും അറിയില്ല അത് കൃത്യമായ രീതിയിൽ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് കർക്കടക കഞ്ഞിക്ക് വേണ്ടി നെല്ലു കുത്തരിയോ ആണ് എടുക്കേണ്ടത്. അല്ലെങ്കിൽ ഉണക്കലരി ഉപയോഗിക്കാവുന്നതാണ്. ഇത് ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കാം….