ഗസ്സയിലെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഒരാണ്ട്; കൊന്ന് കൊതിതീരാത്ത നെതന്യാഹു, കണ്ണടച്ച് ലോകം

വർഷങ്ങളായി ഇസ്രായേൽ ഫലസ്തീൻ ജനതയ്ക്ക് മുകളിൽ നരനായാട്ട് നടത്തിവരുന്നു. വിമോചനത്തിനായി ഹമാസിന്റെ നേതൃത്വത്തിൽ പോരാട്ടങ്ങൾ നടന്നുവരികയായിരുന്നു. പക്ഷെ അപ്പോഴും നിലക്കാത്ത ക്രൂരതകൾക്ക് ഇസ്രേയിലിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ‘തൂഫാനുൽ അഖ്സ’ എന്ന് പേരിട്ട മിന്നലാക്രമണം. ഇസ്രയേലിന്റെ അഹന്തതയ്ക്ക് മുകളിൽ നൂറുകണക്കിന് മിസൈലുകൾ വന്നുവീണപ്പോൾ ലോകം മുഴുവൻ ഞെട്ടി. ഇതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ഇസ്രായേൽ കഴിഞ്ഞ ഒരു വർഷമായി ദിവസവും നൂറുകണക്കിന് നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തികൊണ്ടിരിക്കുന്നു. ഗസ്സയിലും…

Read More

യഹ്‌യ സിൻവാർ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന് സ്വാഗതം ചെയ്ത് ഫലസ്തീൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ

ഗസ്സ: യഹ്‌യ സിൻവാർ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന് സ്വാഗതം ചെയ്ത് ഫലസ്തീൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (ഡി.എഫ്.എൽ.പി), പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) എന്നീ പാർട്ടികളാണ് സിൻവാറിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. മഹാനായ ദേശീയ നേതാവായിരുന്ന ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തോടെയുണ്ടായ അഗ്നിപരീക്ഷയെ അതിജീവിക്കാൻ സിൻവാറിന്റെ നേതൃത്വം സഹായിക്കുമെന്ന് ഡി.എഫ്.എൽ.പി സെക്രട്ടറി ജനറൽ ഫഹദ് സുലൈമാൻ പറഞ്ഞു. സിൻവാറിന്റെ നേതൃത്വം സംഘടനയുടെ കരുത്തും ഐക്യവും…

Read More

ഹനിയ്യ വധം: ഇസ്രായേലിന്റേത് തന്ത്രപരമായ പിഴവ്, അവർ കടുത്ത വില കൊടുക്കേണ്ടി വരും -ഇറാൻ.

തെഹ്‌റാൻ: ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യ​യെ തെഹ്റാനിൽ വെച്ച് വധിച്ചത് സയണിസ്റ്റുകളുടെ തന്ത്രപരമായ തെറ്റാണെന്നും അതിന് അവർ ഗുരുതര വില കൊടുക്കേണ്ടി വരുമെന്നും ഇറാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അലി ബാഖരീ കനീ. ‘സയണിസ്റ്റുകൾ തെഹ്‌റാനിൽ നടത്തിയ പ്രവൃത്തി തന്ത്രപരമായ തെറ്റായിരുന്നു. അത് അവർക്ക് ഗുരുതര നഷ്ടം വരുത്തും’ -ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) പ്രത്യേക യോഗത്തിൽ പങ്കെടുത്ത ശേഷം എ.എഫ്.പി വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷവും യുദ്ധവും…

Read More

ബംഗ്ലദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു; മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്തു.

ധാക്ക ∙ നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലദേശിൽ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സർക്കാരിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർഥി, സൈനിക പ്രതിനിധികളുമാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് നഹിദ് ഇസ്ലാമും ആസിഫ് മുഹമ്മദും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്. യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബംഗ്ലദേശ്…

Read More