
News

ഇന്ത്യ ആരോഗ്യത്തോടെ വളരുമോ?
സമീപ വർഷങ്ങളിൽ, ഇന്ത്യ അതിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇത് പ്രധാനമായും സാങ്കേതികവിദ്യയിലും നൂതനമായ സമ്പ്രദായങ്ങളിലുമുള്ള മുന്നേറ്റങ്ങളാൽ നയിക്കപ്പെടുന്നു. ഈ വളർച്ച കേവലം അളവിലുള്ളതല്ല; കൂടുതൽ കാര്യക്ഷമവും ആക്സസ് ചെയ്യാവുന്നതും രോഗിയെ കേന്ദ്രീകരിച്ചുള്ളതുമായ പരിചരണത്തിലേക്കുള്ള ഗുണപരമായ മാറ്റത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യ, വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾ, മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങളുടെ ആവശ്യകത തുടങ്ങിയ വെല്ലുവിളികളുമായി രാഷ്ട്രം പിടിമുറുക്കുമ്പോൾ, ഇന്ത്യൻ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നതിൽ സാങ്കേതികവിദ്യ ഒരു സുപ്രധാന ശക്തിയായി…

മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു
കൊച്ചി: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ ഇടുക്കി എംപിയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡൻറ് തുടങ്ങിയ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള…

എന്താണ് എംപോക്‌സ്? ഭയക്കേണ്ടതുണ്ടോ, പകരുന്നത് എങ്ങിനെ?
കേരളത്തിലും എം പേക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എം പോക്‌സ്. നേരത്തെ മങ്കിപോക്‌സ് എന്ന പേരിലായിരുന്നു ഈ വൈറസ് വ്യാപനം അറിയപ്പെട്ടിരുന്നത്.തെറ്റിധാരണയ്ക്ക് സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യസംഘടന പേരുമാറ്റി എംപോക്‌സ് എന്നാക്കിയത്. എന്താണ് എംപോക്‌സ്? മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എൺപോക്‌സ്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ…
കലക്ടർ ഒരു രക്ഷയുമില്ല! മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീൻപിടിച്ച് ഓണമാഘോഷിച്ച് അര്‍ജുന്‍ പാണ്ഡ്യന്റെ വീഡിയോ
വള്ളത്തിൽ 50 മത്സ്യത്തൊഴിലാളികളോടോപ്പം ഏകദേശം 12 നോട്ടിക്കൽ മൈലോളം ഉൾക്കടൽ വരെ പോയി കലക്ടറും സംഘവും. വള്ളത്തില്‍ കയറി കടലില്‍ മീന്‍ പിടിക്കാന്‍ പോകണമെന്ന ആഗ്രഹം കലക്ടർ പ്രകടിപ്പിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളും സമ്മതം മൂളുകയായിരുന്നു. അഴീക്കോട് അഴിമുഖത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ പ്രസാദം വള്ളത്തിലെ മത്സ്യത്തൊഴിലാളികളായ പ്രസാദ്, മോഹനന്‍, ദാസന്‍ എന്നിവര്‍ക്കൊപ്പമാണ് കലക്ടര്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. അവര്‍ക്കൊപ്പം വലവലിക്കുകയും ചെയ്തു. നാലോണ നാളിലെ പുലികളിയോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാ തല ചിത്രരചനാ മത്സരവും നടന്നു. തൃശൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ്…

യഹ്‌യ സിൻവാർ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന് സ്വാഗതം ചെയ്ത് ഫലസ്തീൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ
ഗസ്സ: യഹ്‌യ സിൻവാർ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന് സ്വാഗതം ചെയ്ത് ഫലസ്തീൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (ഡി.എഫ്.എൽ.പി), പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) എന്നീ പാർട്ടികളാണ് സിൻവാറിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. മഹാനായ ദേശീയ നേതാവായിരുന്ന ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തോടെയുണ്ടായ അഗ്നിപരീക്ഷയെ അതിജീവിക്കാൻ സിൻവാറിന്റെ നേതൃത്വം സഹായിക്കുമെന്ന് ഡി.എഫ്.എൽ.പി സെക്രട്ടറി ജനറൽ ഫഹദ് സുലൈമാൻ പറഞ്ഞു. സിൻവാറിന്റെ നേതൃത്വം സംഘടനയുടെ കരുത്തും ഐക്യവും…

ഹനിയ്യ വധം: ഇസ്രായേലിന്റേത് തന്ത്രപരമായ പിഴവ്, അവർ കടുത്ത വില കൊടുക്കേണ്ടി വരും -ഇറാൻ.
തെഹ്‌റാൻ: ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് വധിച്ചത് സയണിസ്റ്റുകളുടെ തന്ത്രപരമായ തെറ്റാണെന്നും അതിന് അവർ ഗുരുതര വില കൊടുക്കേണ്ടി വരുമെന്നും ഇറാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അലി ബാഖരീ കനീ. ‘സയണിസ്റ്റുകൾ തെഹ്‌റാനിൽ നടത്തിയ പ്രവൃത്തി തന്ത്രപരമായ തെറ്റായിരുന്നു. അത് അവർക്ക് ഗുരുതര നഷ്ടം വരുത്തും’ -ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) പ്രത്യേക യോഗത്തിൽ പങ്കെടുത്ത ശേഷം എ.എഫ്.പി വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷവും യുദ്ധവും…

ബംഗ്ലദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു; മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്തു.
ധാക്ക ∙ നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലദേശിൽ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സർക്കാരിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർഥി, സൈനിക പ്രതിനിധികളുമാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് നഹിദ് ഇസ്ലാമും ആസിഫ് മുഹമ്മദും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്. യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബംഗ്ലദേശ്…

ഇന്ത്യയിലെ അവസ്ഥയും ബംഗ്ലാദേശിലെ പോലെയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്: നടപടിയെടുക്കണമെന്ന് ബിജെപി
പുറമെ നിന്ന് നോക്കുമ്പോൾ സാധാരണനിലയിലാണെങ്കിലും ബംഗ്ലാദേശിന് സമാനമായി കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സൽമാൻ ഖുർഷിദ് പറഞ്ഞത്.ന്യൂഡൽഹി : ബംഗ്ലാദേശിന് സമാനമായി ഇന്ത്യയിലും സർക്കാരിനെതിരേ പ്രതിഷേധ സമരങ്ങൾ നടന്നേക്കാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്. ഖുർഷിദിനെതിരേ നടപടി സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ചോദിച്ചു. കോൺഗ്രസ് പാർട്ടി അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിന് തുരങ്കം വയ്ക്കുകയാണെന്നും…

വഖഫിൽ സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബിൽ ഇന്ന് ലോക്‌സഭയിൽ; എതിർക്കുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കേന്ദ്ര വഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും അധികാരങ്ങൾ കുറച്ചുകൊണ്ട് സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയിൽ സർവേ നടത്താനുള്ള അധികാരം കളക്ടർക്ക് നൽകുകയും ബോർഡുകളിൽ മുസ്ലിം ഇതരരെയും സ്ത്രീകളെയും ഉൾപ്പെടുത്തുന്നതുൾപ്പെടെ 44 ഭേദഗതികളടങ്ങുന്ന ബിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് അവതരിപ്പിക്കുക. ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.‘ഞങ്ങൾ ഈ ബില്ലിനെ എതിർക്കാൻ പോകുന്നു. ഇന്ന് ഇത് ലോക്‌സഭയിൽ അവതരിപ്പിക്കും,…

ബിഹാറിൽ പാടത്തിന് നടുവിൽ പാലം നിർമിച്ചു; ചെലവ് മൂന്ന് കോടി
പട്ന: ബിഹാറിലെ അരാരിയ ജില്ലയിൽ റോഡില്ലാതെ പാടത്തിന് നടുവിൽ പാലം നിർമിച്ച് ഭരണകൂടം. മൂന്ന് കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാമീൺ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിച്ചത്. മൂന്ന് കിലോമീറ്റർ നീളമുള്ള റോഡ്-പാലം പദ്ധതിയുടെ ഭാഗമായാണ് നിർമാണം. പ്രമാനന്ദപൂർ ഗ്രാമത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എന്നാൽ, പാലത്തിലേക്ക് എത്താൻ റോഡില്ലെന്നതാണ് കൗതുകകരമായ കാര്യം. പ്രദേശത്ത് സജീവമല്ലാത്ത ഒരു നദിയുണ്ടെന്നും മഴക്കാലത്ത് മാത്രം അതിൽ വെള്ളമുണ്ടാകുമെന്നും ഗ്രാമീണർ പറഞ്ഞു. വർഷകാലത്ത് നദിയിലെ വെള്ളം ഗ്രാമീണർക്ക് പ്രശ്നമാകാറുണ്ട്….