
കേരള പൊലീസിനോടു വിലപേശിയ ഹാക്കർ റുമേനിയയില്‍; മാസങ്ങള്‍ നീണ്ട അന്വേഷണം
തിരുവനന്തപുരം : കേരള പൊലീസിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചത് റുമേനിയക്കാരനായ യുവാവാണെന്ന് ഒടുവിൽ കണ്ടെത്തി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ബുച്ചാറെസ്റ്റിൽ താമസിക്കുന്ന ഇരുപതുകാരനാണ് ഹാക്കിങ് ശ്രമം നടത്തി കേരളാ പൊലീസിനോടു വില പേശിയതെന്നു കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബറിലാണ് കേരളാ പൊലീസ് വിവരശേഖരണത്തിനും വിതരണത്തിനുമായി ഉപയോഗിക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസിന് (സിസിടിഎൻഎസ്) നേരെ ഹാക്കിങ് ശ്രമം നടന്നത്.പൊലീസിന്റെ ഡേറ്റാ സ്‌റ്റോറേജ് സംവിധാനത്തിന്റെ നട്ടെല്ലായ സിസിടിഎൻഎസിൽ കടന്നുകയറിയെന്നും വിവരങ്ങൾ ചോർത്തിയെന്നുമാണ് യുവാവ്…