പണിമുടക്കി ഇൻഡിഗോ സോഫ്റ്റ്വെയർ; വിമാനത്താവളങ്ങളിൽ ജനത്തിരക്ക്
ന്യൂഡല്‍ഹി: സോഫ്റ്റ്വെയര് തകരാറിനെ തുടര്‍ന്ന് ഇൻഡിഗോ എയർലൈൻ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ വിമാനത്താവളങ്ങളില്‍ ജനത്തിരക്കനുഭവപ്പെട്ടു. വിവിധ വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോ യാത്രക്കാരുടെ പരിശോധന മണിക്കൂറുകളോളമാണ് വൈകിയത്. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണെന്ന് കമ്പനി എക്സിൽ അറിയിച്ചു. തടസം താത്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് നേരിട്ട തടസത്തിന് കമ്പനി അധികൃതർ ഖേദം പ്രകടിപ്പിച്ചു. ഇൻ്റർനാഷണൽ ഉൾപ്പെടെ 2000-ലധികം വിമാനങ്ങളാണ് ഇൻഡിഗോ പ്രതിദിനം സർവിസ് നടത്തുന്നത്.