കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലമ്പുഴ ഡാം തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുള്ളത്. മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ട് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 9 വരെ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. റൂൾ കർവ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ ഇന്ന് തുറക്കുക. പവർ ജനറേഷനും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *