കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലമ്പുഴ ഡാം തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുള്ളത്. മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ട് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്…

Read More

യുവ നടിയെ പീഡിപ്പിച്ച കേസ്: നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലാകും സിദ്ദിഖ്‌ ഹാജരാവുക. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാണിച്ച് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് സിദ്ദിഖിന് നോട്ടീസ് നൽകിയത്. ജാമ്യത്തിലായതിനാൽ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും….

Read More
CHIEF MINISTER PINARAYI VIJAYAN

കുറ്റകൃത്യങ്ങളിൽ മലപ്പുറം ജില്ലയുടെ കണക്കുകൾ പുറത്ത്; കേരളത്തിൽ നാലാം സ്ഥാനത്ത്

കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത് കൊച്ചി: മലപ്പുറവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ കണക്കിൽ മലപ്പുറം ജില്ല നാലാം സ്ഥാനത്താണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷത്തിൽ ഓഗസ്റ്റ് 31 വരെ 32,651 എഫ്‌ഐആറുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. എറണാകുളവും കൊല്ലവുമാണ് തൊട്ടു പിന്നിലുള്ളത്. തിരുവനന്തപുരത്ത്…

Read More

അന്താരാഷ്ട്ര അറബിക് വിദ്യാർത്ഥി സമ്മേളനം പലസ്തീന്‍ എംബസി പൊളിറ്റിക്കല്‍ കൗൺസിലർ ഡോ. ആബിദ് അൽ റസാഖ് അബു ജാസിർ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്: നവോത്ഥാന പ്രസ്ഥാനമായ കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് എം എസ് എം ഇന്ത്യക്ക് അകത്തും പുറത്തും വ്യത്യസ്ത അറബിക് കലാലയങ്ങളിലും സർവ്വകലാശാലകളിലും അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര അറബിക് വിദ്യാർഥി സമ്മേളനം ഫലസ്തീൻ എംബസി പൊളിറ്റിക്കൽ കൗൺസിലർ ഡോ. ആബിദ് അൽ റസാഖ് അബൂ ജാസിർ ഉദ്ഘാടനം ചെയ്യും. രാവിലെ 9 30 ന് ആരംഭിക്കുന്ന വൈജ്ഞാനിക സംഗമത്തിൽ ശുഐബ് മേപ്പയൂർ, സുഹൈൽ കല്ലേരി, ജംഷീദ്…

Read More
NADAPURAM HOTEL

നാദാപുരത്ത്‌ ഹോട്ടൽ പൂട്ടിച്ചു ; കാരണം ഓടയിലേക്ക് ഒഴുകിയ ശുചി മുറി മാലിന്യം

നാദാപുരം: കസ്തൂരികുളത്ത് ശുചി മുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി എന്ന പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗവും പൊലീസും എത്തി ഹോട്ടൽ പൂട്ടിച്ചു. ഫുഡ്പാർക്ക് ഹോട്ടൽ മാലിന്യം ഓട വഴി നാട്ടിൽ പല ഇടങ്ങളിലും ഒഴുകി എത്തുകയും കിണറുകൾ മലിനം ആകുകയും ചെയ്തു എന്നാണ് പരാതി. അധികൃതരുടെ പരിശോധനയിൽ പരാതിയിൽ കാര്യം ഉണ്ടെന്നു വ്യക്തമായതായി വാർഡ് മെമ്പർ കെ. അബാസ് പറഞ്ഞു. പ്രശ്നം പരിഹരിക്കാതെ ഹോട്ടൽ തുറക്കരുത് എന്ന് ഹെൽത്ത് അധികൃതർ നോട്ടീസ് നൽകി. NB: ഈ വാർത്ത…

Read More

മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ ഇടുക്കി എംപിയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡൻറ് തുടങ്ങിയ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള…

Read More

എന്താണ് എംപോക്‌സ്? ഭയക്കേണ്ടതുണ്ടോ, പകരുന്നത് എങ്ങിനെ?

കേരളത്തിലും എം പേക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എം പോക്‌സ്. നേരത്തെ മങ്കിപോക്‌സ് എന്ന പേരിലായിരുന്നു ഈ വൈറസ് വ്യാപനം അറിയപ്പെട്ടിരുന്നത്.തെറ്റിധാരണയ്ക്ക് സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യസംഘടന പേരുമാറ്റി എംപോക്‌സ് എന്നാക്കിയത്. എന്താണ് എംപോക്‌സ്? മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എൺപോക്‌സ്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ…

Read More

കലക്ടർ ഒരു രക്ഷയുമില്ല! മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീൻപിടിച്ച് ഓണമാഘോഷിച്ച് അര്‍ജുന്‍ പാണ്ഡ്യന്റെ വീഡിയോ

വള്ളത്തിൽ 50 മത്സ്യത്തൊഴിലാളികളോടോപ്പം ഏകദേശം 12 നോട്ടിക്കൽ മൈലോളം ഉൾക്കടൽ വരെ പോയി കലക്ടറും സംഘവും. വള്ളത്തില്‍ കയറി കടലില്‍ മീന്‍ പിടിക്കാന്‍ പോകണമെന്ന ആഗ്രഹം കലക്ടർ പ്രകടിപ്പിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളും സമ്മതം മൂളുകയായിരുന്നു. അഴീക്കോട് അഴിമുഖത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ പ്രസാദം വള്ളത്തിലെ മത്സ്യത്തൊഴിലാളികളായ പ്രസാദ്, മോഹനന്‍, ദാസന്‍ എന്നിവര്‍ക്കൊപ്പമാണ് കലക്ടര്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. അവര്‍ക്കൊപ്പം വലവലിക്കുകയും ചെയ്തു. നാലോണ നാളിലെ പുലികളിയോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാ തല ചിത്രരചനാ മത്സരവും നടന്നു. തൃശൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ്…

Read More

കാറിന് തീപിടിച്ച് കുമളിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പൊലീസിന് സംശയ

ഇടുക്കി: കുമളിയിൽ കാർ കത്തി മരിച്ച ആളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് 66 മൈലിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും റോയിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. കാറിനു തീ പിടിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും കാറിൽ പരിശോധന നടത്തും. റോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര –…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25 ആം തിയതിയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് 25 ന് അതിശക്ത മഴ സാധ്യതയുള്ളത്. അതേസമയം ഇന്നടക്കം അടുത്ത 5 ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെയും ഈ ജില്ലകളിൽ…

Read More